ഹണി റോസിന് ചുട്ട മറുപടിയുമായി സാമൂഹിക നിരീക്ഷകന് രാഹുൽ ഈശ്വർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഈശ്വറിന്റെ മറുപടി. ഹണിയുടെ കലാപ്രവർത്തനങ്ങൾക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ബഹുമാനത്തോടെയുള്ള ഒരു വിമർശനം ഒരു ഫീഡ്ബാക്കായി എടുക്കുമെന്നാണ് കരുതുന്നത് എന്ന തുടക്കത്തോടെയാണ് രാഹുലിന്റെ കുറിപ്പ്. തന്ത്രികുടുംബത്തിൽപെട്ട രാഹുൽ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി എന്ന ഹണിറോസിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് രാഹുൽ ഇപ്പോൾ രംഗത്തെത്തിയത്.
ഭാഷയിൽ തന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സ്ത്രീ ശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ഹണിയുടെ ചോദ്യം അവരുടെ മനസിലെ ദേഷ്യത്തിൽ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരേ ഒരു സ്ത്രീക്കുമെതിരേ ഉള്ള ഒരു ദ്വയാർഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ലന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഹണിയെ പോലുള്ള കലാകാരികൾ വളർന്നു വരുന്ന പെൺകുട്ടികൾക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാർഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ 1 വർഷം ജയിലിൽ ഇടണോ എന്ന് കൂടി താങ്കൾ ചിന്തിക്കണമെന്നും അദ്ദേഹം ചോദിച്ചു. ഹണി ഉന്നയിച്ച പോയിന്റ് മുഖ്യമന്ത്രിയും മാധ്യമങ്ങളുമൊക്കെ ഏറ്റെടുത്തു. ലൈംഗിക ചുവയുള്ള ദ്വയാർഥ പ്രയോഗങ്ങൾ നിരുത്സാഹപ്പെടുത്തണം എന്ന പൊതു നിലപാടിലേക്ക് എല്ലാവരും എത്തിച്ചേർന്നു എന്നും രാഹുൽ വ്യക്തമാക്കി.
കലാകാരി എന്ന നിലയിൽ വിമർശനം സ്വീകരിക്കാനും വിശാല മനസോടെ കാര്യങ്ങൾ കാണാനും സാധിക്കട്ടെ. ജനുവരി 10ന് ഇറങ്ങുന്ന റേച്ചൽ സിനിമയ്ക്കു ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പ്രിയപ്പെട്ട ശ്രീ / കുമാരി ഹണി റോസ്,
താങ്കളുടെ കലാപ്രവർത്തനങ്ങൾക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. “ബോയ്ഫ്രണ്ട്” എന്ന താങ്കളുടെ ആദ്യ സിനിമയിൽ എന്റെ സുഹൃത്ത് നാഷ് ഖാൻ വില്ലനായി അഭിനയിച്ചിരുന്നു. ഹണിയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ ആണ് മനസിലാക്കിയിട്ടുള്ളത് എല്ലാരിൽ നിന്നും. ബഹുമാനത്തോടെയുള്ള ഒരു വിമർശനം / feedback ആയി ഇതെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ് കോഡ്’ ഇപ്പോൾ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെടുത്തുന്നു. വിശുദ്ധ വത്തിക്കാനിൽ പോകാൻ എനിക്ക് ഭാഗ്യം ലഭിച്ചപ്പോൾ അവിടെയും ഡ്രസ് കോഡ് കാണാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു.
ഭാഷയിൽ എന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി അർപിക്കുന്നു. സ്ത്രീ ശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസിലെ ദേഷ്യത്തിൽ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരെ / ഒരു സ്ത്രീക്കുമെതിരെ ഉള്ള ഒരു ദ്വയാർഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ല .. പക്ഷെ .. ഒരു വലിയ പക്ഷെ ..
താങ്കൾക്കെതിരേ 232 വസ്ത്രധാരണത്തിലെ വിമർശനങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു. അത് എനിക്ക് ‘നിയന്ത്രണ പ്രശ്നം’ ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തിൽ ഒരുപാടു തരാം ആൾകാർ ഉണ്ട്, കുട്ടികൾ, വളർന്നു വരുന്ന പെൺകുട്ടികൾ, പ്രായമായവർ, കുടുംബങ്ങൾ എന്നിവ ഉള്ളതുകൊണ്ടാണ്.
ഹണിയെ പോലുള്ള കലാകാരികൾ വളർന്നു വരുന്ന പെൺകുട്ടികൾക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാർഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ 1 വർഷം ജയിലിൽ ഇടണോ എന്ന് കൂടി താങ്കൾ ചിന്തിക്കണം. ഹണി ഉന്നയിച്ച പോയിന്റ് മുഖ്യമന്ത്രിയും, മാധ്യമങ്ങളും ഒക്കെ ഏറ്റെടുത്തു. ലൈംഗിക ചുവയുള്ള ദ്വയാർഥ പ്രയോഗങ്ങൾ നിരുത്സാഹപ്പെടുത്തണം എന്ന പൊതു നിലപാടിലേക്ക് എല്ലാവരും എത്തിച്ചേർന്നു. Congrats (സിനിമയിലും ഇതു ബാധകമാകും എന്ന് പ്രതീക്ഷിക്കുന്നു)
കലാകാരി എന്ന നിലയിൽ വിമർശനം സ്വീകരിക്കാനും വിശാല മനസോടെ കാര്യങ്ങൾ കാണാനും സാധിക്കട്ടെ… ജനുവരി 10th ഇറങ്ങുന്ന റേച്ചൽ സിനിമയ്ക്കു All The Best.