കോട്ടയം: കടുത്ത ചൂടിൽ ജില്ലയിലെ മൂന്നു പ്രചാരണവേദികൾ പിന്നിട്ട് രാഹുൽ ഗാന്ധി പാലായിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടര കഴിഞ്ഞു.
മാണി സി. കാപ്പന്റെ പ്രചാരണ പ്രസംഗത്തിനുശേഷം പാലാ ഒലിവ് ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കുന്പോൾ ഉച്ചകഴിഞ്ഞ് മൂന്നര.
ബിരിയാണിയും തന്തൂരി ചിക്കനും ഉൗണും ഒരുക്കിയിരുന്നു. ബിരിയാണിയും ചിക്കനും രാഹുൽ തൃപ്തിയോടെ കഴിച്ചു.
കരിമീൻ ഉൾപ്പെടെ മത്സ്യം തയാറാക്കിയിരുന്നെങ്കിലും മീൻ ഒഴിവാക്കി. ഫ്രൂട്ട് സാലഡ് ഒഴിവാക്കി അൽപം കരിക്കിൻ വെള്ളവും കുടിച്ചു.
ചോറിന് ഫിഷ് ഫ്രൈ, അവിയൽ, പുളിശേരി, തോരൻ, പപ്പടം, അച്ചാർ തുടങ്ങിയവയും ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഒരുക്കി വിളന്പിയവർക്കു നന്ദി പറഞ്ഞ് ഫോട്ടോ സെഷനുശേഷമാണ് രാഹുൽ മടങ്ങിയത്.