ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ താടിയും മുടിയും വെട്ടിയ ബാർബർക്ക് മൂന്നു മാസത്തിനുശേഷം സമ്മാനങ്ങൾ അയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടു സലൂൺ കസേരകളും ഒരു ഷാംപു ചെയറും ഇൻവെർട്ടർ സെറ്റുമാണു രാഹുൽ സമ്മാനമായി മിഥുനു നൽകിയത്.
രാഹുൽ തന്നെ ഓർത്തതിലും സമ്മാനം അയച്ചതിലും സന്തോഷമുണ്ടെന്ന് ബാർബർ മിഥുൻ പറഞ്ഞു. രാഹുൽ ഗാന്ധി റായ്ബറേലിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേയ് 13ന് ലാൽഗഞ്ചിൽ പൊതുയോഗത്തിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് ബ്രിജേന്ദ്ര നഗറിലെ ബാർബർ ഷോപ്പിൽ കയറിയത്.