ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14 മുതൽ മാർച്ച് 20 വരെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നിശ്ചയിച്ചിരിക്കുന്നത്. ‘ഭാരത് ന്യായ് യാത്ര’ എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ചരിത്രപരമായ യാത്രയായി ഇത് മാറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.
150 ദിവസങ്ങള്‍ കൊണ്ട് 4,500 കിലോമീറ്ററാണ് ഒന്നാം ഭാരത് ജോഡോ യാത്ര പൂർത്തിയാക്കിയത്.14 സംസ്ഥാനങ്ങളിൽ 85 ജില്ലകളിലൂടെ 65 ദിവസമെടുത്ത് 6,200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്രയാണ് രണ്ടാം ഭാരത് ജോഡോ യാത്ര.