ന്യൂഡൽഹി: രാഹുലിന്റെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി. രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കി മാറ്റിയെന്ന് അമിത് മാളവ്യ പറഞ്ഞു. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നതെന്ന് വയനാട് സന്ദർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. നിരവധി പേരെ കണ്ടു. അച്ഛന് നഷ്ടപ്പെട്ടപ്പോഴുള്ള എന്റെ അവസ്ഥ ഓര്‍മ്മവന്നു. അവര്‍ക്ക് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. എല്ലാവരെയും നഷ്ടപ്പെട്ടു. രാജ്യം ഒന്നാകെ വയനാടിനൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.