വയനാട്: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ അപരൻമാരും. കേരളം രാഹുൽ എഫക്ടിലേക്ക് മാറിയതോടെയാണ് അപരൻമാരും രംഗത്തെത്തിയത്. എരുമേലി സ്വദേശി കെ.ഇ. രാഹുൽ ഗാന്ധി, തമിഴ്നാട് സ്വദേശി കെ. രാകുൽ ഗാന്ധി എന്നിവരാണ് വയനാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിച്ചത്.
എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിൽ താമസിക്കുന്ന രാഹുലാണ് കോണ്ഗ്രസ് അധ്യക്ഷനെതിരെ രംഗത്തിറിങ്ങിയിരിക്കുന്നത്. കെ.ഇ. രാഹുലിന്റെ അച്ഛൻ സജീവ കോണ്ഗ്രസ് പ്രവർത്തകനായിരുന്നു. ഗാന്ധികുടുംബത്തിനോടുള്ള ആരാധനയിലാണ് മകനു രാഹുൽ ഗാന്ധി എന്ന് പേര് നൽകിയത്.
കെ.ഇ. രാഹുൽ ഗാന്ധി സിപിഎമ്മിൽ സജീവ പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമാണ്.