രാ​ഹു​ല്‍ ഗാ​ന്ധി ഹാ​ത്ര​സി​ൽ; ആ​ള്‍​ദൈ​വ​ത്തി​ന്‍റെ പേ​ര് എ​ഫ്‌​ഐ​ആ​റി​ല്‍ ഇ​ല്ല

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തി​ക്കി​ലും തി​ര​ക്കി​ലുംപെ​ട്ട് മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു.

ഇ​ന്നു രാ​വി​ലെ​യാ​ണ് രാ​ഹു​ല്‍ അ​ലി​ഗ​ഢി​ലെ​ത്തി കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച​ത്. ത​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്ന് രാ​ഹു​ല്‍ വാ​ഗ്ദാ​നം ചെ​യ്ത​താ​യി മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ പി​ന്നീ​ട് പ​റ​ഞ്ഞു. രാ​ഹു​ലി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഭോ​ലെ ബാ​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന സൂ​ര​ജ് പാ​ല്‍ എ​ന്ന ആ​ള്‍​ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 121 പേ​ര്‍​ക്കാ​ണു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

പ​രി​പാ​ടി​യു​ടെ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ ആ​റ് പേ​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഭോ​ലെ ബാ​ബ​യു​ടെ പേ​ര് എ​ഫ്‌​ഐ​ആ​റി​ല്‍ ഇ​ല്ല. ആ​വ​ശ്യ​മെ​ങ്കി​ല്‍ ചോ​ദ്യം ചെ​യ്യാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.

ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​ലെ ഭോ​ലെ ബാ​ബ​യ്ക്കാ​യി മെ​യി​ന്‍​പു​രി​യി​ലെ ആ​ശ്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പ്ര​ധാ​ന പ്ര​തി ദേ​വ്പ്ര​കാ​ശ് മ​ധു​ക​റും ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പോ​ലീ​സ് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment