ഉ​മ്മ​ന്‍ ചാ​ണ്ടി​യുടെ വിയോഗം യുഡിഎഫിന് വലിയ നഷ്ടമെന്ന് രാ​ഹു​ല്‍ ഗാ​ന്ധി


കോ​​ട്ട​​യം: ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​യോ​​ഗ​​ശേ​​ഷം കോ​​ട്ട​​യ​​ത്ത് ആ​​ദ്യ​​മാ​​യെ​​ത്തു​​ക​​യാ​​ണെ​​ന്നും ആ ​​വി​​യോ​​ഗം യു​​ഡി​​എ​​ഫി​​നു വ​​ലി​​യ ന​​ഷ്ട​​മാ​​ണെ​​ന്നും കോ​​ട്ട​​യ​​ത്ത് പ്ര​​സം​​ഗ​​ത്തി​​ന്‍റെ ആ​​മു​​ഖ​​മാ​​യി രാ​​ഹു​​ല്‍ ഗാ​​ന്ധി പ​​റ​​ഞ്ഞു.

തി​​രു​​ന​​ക്ക​​ര ബ​സ് ​സ്റ്റാ​​ന്‍​ഡി​​ല്‍ തി​​ങ്ങി​​നി​​റ​​ഞ്ഞ പ്ര​​വ​​ര്‍​ത്ത​​ക​​രെ സാ​​ക്ഷി​​നി​​ര്‍​ത്തി യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന​​ത്ത് എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും വി​​ജ​​യി​​ക്കു​​മെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ വി.​​ഡി. സ​​തീ​​ശ​​ന്‍, പി.​​ജെ.​ ജോ​​സ​​ഫ്, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ന്‍, അ​​നൂ​​പ് ജേ​​ക്ക​​ബ്, ചാ​​ണ്ടി ഉ​​മ്മ​​ന്‍, പി.​സി. തോ​​മ​​സ്, ഇ.​​ജെ. ആ​​ഗ​​സ്തി, നാ​​ട്ട​​കം സു​​രേ​​ഷ്, കെ.​​സി.​ ജോ​​സ​​ഫ്, ജോ​​യി ഏ​​ബ്ര​​ഹാം, ടോ​​മി ക​​ല്ലാ​​നി, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​ഷി ഫി​​ലി​​പ്പ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കു​​ര്യ​​ന്‍ ജോ​​യി, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ വേ​​ദി​​യി​​ല്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

രാ​​ഹു​​ലി​​ന്‍റെ പ്ര​​സം​​ഗം സ്ഥാ​​നാ​​ര്‍​ഥി ഫ്രാ​​ന്‍​സി​സ് ജോ​​ര്‍​ജാ​​ണ് പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.

Related posts

Leave a Comment