ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കാര്യങ്ങൾ നേരിട്ടു കണ്ട് മഹാദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ അങ്ങയ്ക്ക് കഴിയും.
ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാൽതന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറിയുമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.