ഷിംല: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ പരസ്യമായി പ്രഖ്യാപിച്ചുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിമാചൽ സർക്കാർ അധികകാലമുണ്ടാകില്ലെന്ന് വെള്ളിയാഴ്ചത്തെ റാലിയിൽ മോദി പ്രസംഗിച്ചതാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്.
മൺസൂൺ മഴയിലുണ്ടായ ദുരിതം നേരിടാൻ ഹിമാചൽ സർക്കാരിന് സഹായം നൽകാൻ മോദി തയാറായില്ലെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 22 ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ ബാധ്യതയാണു മോദി എഴുത്തിത്തള്ളിയത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു കൈമാറിയെന്നും രാഹുൽ പറഞ്ഞു.