ഡൽഹി എഐസിസിയിലെ പത്രസമ്മേളന ഹാളിൽ രാഹുൽഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിച്ചു. അതിനിടയിൽ ജാതി സെൻസസിനെ കുറിച്ച് ചോദിച്ചപ്പോൾ രാഹുൽഗാന്ധിയുടെ മറുപടിയെ കുറിച്ച് പറഞ്ഞുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.സരിന്റെ പോസ്റ്റ് ശ്രദ്ധേയമായി.
പോസ്റ്റിന്റെ പൂർണ രൂപം…
ഡൽഹി എഐസിസിയിലെ പത്രസമ്മേളന ഹാൾ മാധ്യമപ്രവർത്തകരെക്കൊണ്ട് നിറഞ്ഞു.
ജാതി സെൻസസിനെ കുറിച്ച് അവർ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.
മറുപടിയായി അദ്ദേഹം അവരോട് ചോദിച്ചു:
– നിങ്ങളിൽ എത്രപേർ ദളിതരാണ്?
ഒരു കൈ പോലും ഉയർന്നില്ല.
– നിങ്ങളിൽ എത്ര പേർ ആദിവാസികളാണ്?
ഒരു കൈ പോലും ഉയർന്നില്ല.
– നിങ്ങളിൽ എത്ര പേർ OBC ആണ്?
ഒരു കൈ പോലും ഉയർന്നില്ല.
അദ്ദേഹത്തിന്റെ ഉത്തരം വ്യക്തമായിരുന്നു ! ഇതുകൊണ്ടാണ് ഇന്ത്യയിൽ 2021-ലെ സെൻസസ് പ്രക്രിയ തന്നെ കോവിഡിന്റെ മറവിൽ നടപ്പിലാക്കാതെ കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നത് –സത്യം പുറത്തുവരണം!