നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ ഇ​ഡി​ക്ക് തി​രി​ച്ച​ടി; രാ​ഹു​ലി​നും സോ​ണി​യ​യ്ക്കും നോ​ട്ടീ​സ​യ​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​ക്കും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രെ നോ​ട്ടീ​സ് അ​യ​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ലാ​ണ് ഇ​ഡി​ക്ക് തി​രി​ച്ചടി നേ​രി​ട്ട​ത്.

കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം അ​പൂ‍​ർ​ണ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​ഡി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കേ​സി​ൽ രാ​ഹു​ലി​നും സോ​ണി​യ​യ്ക്കും നോ​ട്ടീ​സ് ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ട​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി കേ​സ് മെ​യ് ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Related posts

Leave a Comment