ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി കോൺഗ്രസ് എംപിയും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി.
ഡൽഹിയിൽ ഇന്നു നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ ഔദ്യോഗിക സന്ദർശനം രാഹുൽ ഗാന്ധി വെട്ടിച്ചുരുക്കിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് നേരത്തെ അറിയിച്ചിരുന്നു.