ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി ഇനിയും വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട്. വയനാട്ടില്‍ നിന്ന് മാറി മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എന്നാൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട് ഉൾപ്പെടെ നാല് ജില്ലകളിലായി മൂന്ന് ദിവസത്തെ പരിപാടിക്കാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേർത്തു.
കോഴിക്കോടും മലപ്പുറത്തുമായി ഇന്ന് തങ്ങും. നാളെ വയനാട് ജില്ലയിലെത്തും. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിനു നടക്കുന്ന പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം ടി.പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കന്‍വെന്‍ഷനും രാഹുല്‍ ഉദ്ഘാടനം ചെയ്യും.