കല്‍പ്പറ്റ: വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി ജൂണ്‍ 12-ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തും. രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം.
എന്നാൽ റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തോടെ വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതിന് മുമ്പായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുൽ മണ്ഡലത്തിലെത്തുന്നത്.
അതേസമയം, അദ്ദേഹം വയനാട്ടില്‍ തന്നെ തുടരണമെന്നാവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് സംഘം ഡല്‍ഹിയിലെത്തി രാഹുലുമായി സന്ദർശനം നടത്തിയിരുന്നു.
വയനാട് വിടുന്നത് അദ്ദേഹത്തിന് അത്യധികം വേദനയുണ്ട്. എന്നാൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കണം അതിനാലാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. കേരളത്തിൽ നിലവിൽ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളം കേരളത്തിലുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.