കാ​ഷ്മീ​രി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ കാ​ൽ​ന​ട​യാ​ത്ര ഒ​ഴി​വാ​ക്കി കാറിൽ സഞ്ചരിക്കണം; രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നിയിപ്പ് നൽകി സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍


ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​മ്മു കാ​ഷ്മീ​രി​ല്‍ പ്ര​വേ​ശി​ക്കാ​നി​രി​ക്കെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍.

കാ​ഷ്മീ​രി​ല്‍ ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ൽ​ന​ട​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഏ​ജ​ന്‍​സി​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് നി​ർ​ദേ​ശി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

രാ​ഹു​ലി​ന് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സം​ക്ഷി​പ്ത​മാ​യ സു​ര​ക്ഷാ അ​വ​ലോ​ക​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

രാ​ത്രി​യി​ല്‍ ത​ങ്ങേ​ണ്ട സ്ഥ​ല​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​തി​ര്‍​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച​യാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര കാ​ഷ്മീ​രി​ല്‍ പ്ര​വേ​ശി​ക്കു​ക.

ജ​നു​വ​രി 25-ന് ​ബ​നി​ഹാ​ലി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​താ​ക ഉ​യ​ര്‍​ത്തും. ജ​നു​വ​രി 27-ന് ​അ​ന​ന്ത​നാ​ഗ് വ​ഴി യാ​ത്ര ശ്രീ​ന​ഗ​റി​ല്‍ പ്ര​വേ​ശി​ക്കും. ജ​നു​വ​രി 30-ന് ​ശ്രീ​ന​ഗ​റി​ല്‍ വ​ലി​യ റാ​ലി​യോ​ടെ​യാ​യി​രി​ക്കും ഭാ​ര​ത് ജോ​ഡോ യാ​ത്ര സ​മാ​പി​ക്കു​ക.

Related posts

Leave a Comment