ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്ത് വാക്സിനുകള്‍ക്കും ഓക്സിജനും മരുന്നുകള്‍ക്കുമൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ലെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യയില്‍ അവശേഷിക്കുന്നത് സെന്‍ട്രല്‍ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും രാഹുല്‍ പരിഹസിച്ചു.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 പ്രതിപക്ഷ പാർട്ടികൾ കത്തയച്ചു.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത നിർമാണം നിർത്തിവയ്ക്കുക, വാക്സിൻ സൗജന്യമായി വിതണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.
തങ്ങൾ മുമ്പും ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ പല നിർദേശങ്ങളും നൽകിയെങ്കിലും കേന്ദ്രം അതെല്ലാം അവഗണിക്കുകയാണ് ഉണ്ടായത്.
രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് പ്രതിപക്ഷ കക്ഷികളുടെ കത്തില്‍ പറയുന്നു.