പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് അറസ്റ്റ്. അടൂരിലെ വീട്ടിൽ നിന്നും കൺന്റോൺമെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം. വിന്‍സന്റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കേസിൽ നാലാം പ്രതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
നേരത്തെ, 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
സംസ്ഥാനത്ത് പ്രവര്‍ത്തകരെ തുടര്‍ച്ചയായി പോലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.