രാഹുലിനെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാതെ പോലീസ്; പിന്നിൽ നിന്ന് തള്ളുകയും ജീപ്പിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ൽ നി​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ട​ഞ്ഞ് പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് സം​ഭ​വം. ബ​ല പ്ര​യോ​ഗം വേ​ണ്ടെ​ന്ന് പോ​ലീ​സി​നോ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്പോ​ൾ പോ​ലീ​സ് പി​ന്നി​ൽ നി​ന്ന് രാ​ഹു​ലി​നെ ത​ള്ളു​ക​യും ബ​ല​മാ​യി ജീ​പ്പി​ലേ​ക്ക് പി​ടി​ച്ച് ക​യ​റ്റു​ക​യു​മാ​യി​രു​ന്നു.

വെ​ളു​പ്പി​ന് ത​ന്‍റെ വീട് വളഞ്ഞ് വീ​ടി​ന് മു​മ്പി​ൽ വ​ന്ന് മു​ട്ടി​യ​പ്പോ​ൾ ഒ​രു മ​ടി​യും കൂ​ടാ​തെ വാ​തി​ൽ തു​റ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ച്ച​യാ​ളാ​ണ് താ​ൻ. എ​ന്നി​ട്ടും എ​ന്തി​നാ​ണ് ത​നി​ക്കെ​തി​രെ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത് എ​ന്ന് രാ​ഹു​ൽ പോ​ലീ​സി​നോ​ട് ചോ​ദി​ച്ചു.

അ​ടൂ​രി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​ന്ന് പു​ല​ർ​ച്ചെ ക​ൺ​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് കേ​സി​ലാ​ണ് അ​റ​സ്റ്റ്. സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 31 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു, ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തെ, 26 യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം, ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​ക​ളാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ക​രെ തു​ട​ര്‍​ച്ച​യാ​യി പോ​ലീ​സ് ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment