തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ സാധ്യതയേറി.
ഇക്കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിന് പിന്തുണയേറുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പാലക്കാട്ടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയർന്നു കേൾക്കുന്നതും രാഹുലിന്റെ പേരുമാത്രമാണ്.
അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ചേലക്കരയിൽ മുൻ എംപി രമ്യാ ഹരിദാസിനുതന്നെയാണ് സാധ്യതയെന്ന് അറിയുന്നു. ഇവിടെ പ്രഥമ പരിഗണന രമ്യയ്ക്ക് തന്നെയാണെങ്കിലും കഴിഞ്ഞ തവണ മണ്ഡലത്തിൽനിന്നു മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും പരിഗണിക്കുന്നുണ്ട്.