കോ​ൺ​വെ​ന്‍റി​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​; അ​​​തി​​​ഥി​​​യെ മ​​​തി​​​യാ​​​യ രീ​​​തി​​​യി​​​ൽ സ​​​ത്ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​ന്‍റെ വി​​​ഷ​​​മ​​​ത്തില്‍ ​​​ സി​​​സ്റ്റ​​​ർ​​​മാ​​​ർ; ഭക്ഷണം കഴിക്കാത്തതിന്റെ കാരണമായി രാഹുല്‍ പറഞ്ഞത്…

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് കേ​​​ണി​​​ച്ചി​​​റ​​​യി​​​ലെ സി​​​എം​​​സി കോ​​​ണ്‍​വെന്‍റി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​യ അ​​​തി​​​ഥി​​​യെ സ്വീ​​​ക​​​രി​​​ച്ച് മ​​​ഠ​​​ത്തി​​​ലെ സി​​​സ്റ്റ​​​ർ​​​മാ​​​ർ.

രാ​​​ഹു​​​ൽ ഗാ​​​ന്ധി എം​​​പി​​​യാ​​​ണ് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി മ​​​ഠ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

അ​​​തി​​​ഥി​​​യെ മ​​​തി​​​യാ​​​യ രീ​​​തി​​​യി​​​ൽ സ​​​ത്ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​ന്‍റെ വി​​​ഷ​​​മ​​​ത്തി​​​ലാ​​​ണ് മ​​​ഠ​​​ത്തി​​​ലെ സി​​​സ്റ്റ​​​ർ​​​മാ​​​ർ.

പൂ​​​താ​​​ടി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച കു​​​ടും​​​ബ​​​ശ്രീ സം​​​ഗ​​​മ​​​ത്തി​​​ലും ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് സ്കൂ​​​ളി​​​നു​​​ള്ള വി​​​ദ്യാ​​​വാ​​​ഹി​​​നി ബ​​​സ് വി​​​ത​​​ര​​​ണ ച​​​ട​​​ങ്ങി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണ് അ​​​ദ്ദേ​​​ഹം കേ​​​ണി​​​ച്ചി​​​റ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ യും ​​​ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​തെ മ​​​ട​​​ങ്ങു​​​ന്ന​​​ത് എ​​​ന്താ​​​ണ് എ​​​ന്ന് സി​​​സ്റ്റ​​​ർ​​​മാ​​​ർ ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ എം​​​എ​​​ൽ​​​എ സ​​​മ്മ​​​തി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് പ​​​റ​​​ഞ്ഞ് ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി.

ഭാ​​​രം കു​​​റ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ഹു​​​ലി​​​ന് ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ എം​​​എ​​​ൽ​​​എയോ​​​ട് അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ മു​​​ട്ടി​​​ലി​​​ൽ എ​​​ത്താ​​​ൻ വൈ​​​കു​​​മെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ച് അ​​​വി​​​ടെ​​​നി​​​ന്നും ഇ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment