40 ല​ക്ഷം വേ​ണ്ട! രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഫ​ണ്ടി​നോ​ട് അ​യി​ത്തം ക​ൽ​പ്പി​ച്ച് സി​പി​എം ഭ​രി​ക്കു​ന്ന മു​ക്കം സി​എ​ച്ച്സി മാ​നേ​ജ്മെ​ന്‍റ് ക​മ്മ​ിറ്റി

മു​ക്കം: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഫ​ണ്ടി​നോ​ട് അ​യി​ത്തം ക​ൽ​പ്പി​ച്ച് സി​പി​എം ഭ​രി​ക്കു​ന്ന മു​ക്കം ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​ിറ്റി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ വേ​ണ്ടെ​ന്നാ​നാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റെ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ആ​ശ്വാ​സ​മാ​യാ​യി​രു​ന്നു ഒ​രു മാ​സം മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ 2019 -20 വ​ര്‍​ഷ​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി അ​നു​വ​ദി​ച്ച തു​ക കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടെ​ന്നും അ​ത് മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മു​ക്കം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​നാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ക​ൺ​വീ​ന​റും.

മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യ​ട​ക്കം രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ നി​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

കി​ഫ്ബി​യി​ൽ നി​ന്ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു കോ​ടി​യോ​ളം രൂ​പ മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം പ​ണി​യാ​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് രാ​ഹു​ൽ​ഗാ​ന്ധി അ​നു​വ​ദി​ച്ച പ​ണം കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടെ​ന്ന് വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ കി​ഫ്ബി​യി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ചെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ സ്ഥ​ലം എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സോ ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​തു​വ​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് തൊ​ട്ട​ടു​ത്തു​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന സിപിഎ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ടു കൂ​ടി 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യും കി​ട​ത്തി ചി​കി​ത്സ​യും വേ​ണ​മെ​ന്ന​ട​ക്ക​മു​ള്ള ആ​വ​ശ്യം നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​മ്പോ​ഴാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച തു​ക ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​ത്.

Related posts