
കൽപറ്റ: വയനാട് മണ്ഡലത്തിനായി രാഹുൽ ഗാന്ധി എംപി സ്വന്തം ചെലവിൽ 28,000 കിലോ അരിയും മറ്റു ഭക്ഷ്യസാധനങ്ങളും നൽകുന്നു. ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 500 കിലോ അരിയും അഞ്ചുകിലോ കടലയും 50 കിലോ പയറും വീതമാണ് നൽകുന്നത്.
സമൂഹ അടുക്കളയിലേയ്ക്കാണ് ഈ സാധനങ്ങൾ നൽകുന്നത്. ഇന്നു തന്നെ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങുമെന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
ലോക്ഡൗണ്‍ നിയന്ത്രണം നീക്കിയാലുടൻ രാഹുൽ മണ്ഡലത്തിൽ എത്തുമെന്നും ഓഫീസ് പ്രതിനിധികൾ വ്യക്തമാക്കി.