ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വച്ചെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.ചൈനയുടെ സ്ഥലത്ത് ഇന്ത്യൻ സൈനികർ എങ്ങനെ കൊല്ലപ്പെട്ടെന്നും അദ്ദേഹം ചോദിച്ചു.
“ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന് നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടത്’, രാഹുല്‍ ചോദിച്ചു.
അതിർത്തിയിൽ ഒറ്റ ഇന്ത്യൻ പോസ്റ്റ് പോലും പിടിക്കാൻ ചൈനയ്ക്കു കഴിഞ്ഞിട്ടില്ലെന്നും അതിർത്തിയിലെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കുമെന്നും സർവകക്ഷി യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
വീരമൃത്യു വരിച്ച 20 സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി കത്തയച്ചു. സൈനികരുടെ ത്യാഗത്തിൽ രാജ്യം തല കുനിക്കുന്നു. സൈനികരുടെ ദേശസ്നേഹം രാജ്യം മറിക്കില്ല.
തന്റെ പ്രാർത്ഥനയും ചിന്തയും കുടുംബത്തോടൊപ്പം എന്നും രാഹുൽ ഗാന്ധി കത്തിൽ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കിയോ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചു.