ന്യൂഡൽഹി: ബിസിസിഐയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരെ നീക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിലെ രണ്ട് അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുൽജിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരെ നീക്കി ആ സ്ഥാനത്തേക്കു പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് റായ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ രാജീവ് ശുക്ലയെയും നീക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ കലാവധികഴിഞ്ഞും തൽസ്ഥാനത്ത് ഇരിക്കുന്നുവെന്നാണ് അഡ്മിനിസ്ട്രേറ്റേഴ്സിലെ അംഗങ്ങൾ പറയുന്നത്. റായിയുടെ നടപടിക്കെതിരേ ബിസിസിഐ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.