മൂന്നു ഗെറ്റപ്പുകളിലെത്തി ഞെട്ടിക്കാൻ തയാറാകുകയാണ് റായ് ലക്ഷ്മി. അടുത്തു തന്നെ തിയറ്ററിലെത്തുന്ന തമിഴ് ചിത്രത്തിലാണ് റായ് മൂന്നു ഗെറ്റപ്പിലെത്തുന്നത്.നീയാ 2വിലാണ് റായ് വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുക.
1979-ൽ കമലഹാസൻ നായകനായി എത്തിയ നീയായുടെ രണ്ടാം ഭാഗമാണ് നീയാ 2. വരലക്ഷ്മി ശരത് കുമാർ, കാതറിൻ തെരേസ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജയ് ആണ് ചിത്രത്തിലെ നായകൻ.ഫാന്റസി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് നീയാ 2.