റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റായ് ലക്ഷ്മി. പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ താരം ഇപ്പോള്‍ ബോളിവുഡിലും എത്തിപ്പെട്ടിരിക്കുകയാണ്.
ഗോസിപ്പ് കോളങ്ങളിലും താരം നിത്യ സാന്നിദ്ധ്യമാണ്. തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പാളിച്ചകളും തകര്‍ച്ചകളും വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍.
‘എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാല്‍ അതൊക്കെ എല്ലാവര്ക്കും വ്യക്തിപരമായ കാര്യം ആണ്.
പക്ഷെ ഡേറ്റിങ്ങില്‍ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതര്‍ ആയി ഇത്തരത്തില്‍ ഉള്ള ബന്ധം തനിക്ക് ഇല്ല.
എന്നാല്‍ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്’ റായ് ലക്ഷ്മി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
പ്രണയ വികാരങ്ങളെ നിയന്ത്രിക്കാന്‍ തനിക്ക് ഇഷ്ടം ഇല്ലായിരുന്നുവെന്നും അതുപോലെ തന്നെ നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തില്‍ ഉള്ള ബന്ധത്തിന് കഴിയൂ എന്നും പറഞ്ഞ ലക്ഷ്മി താന്‍ പ്രണയിച്ച പലരും തന്നെ വഞ്ചിച്ചുവെന്നും വെളിപ്പെടുത്തി. പലരും തന്നോട് ഇഷ്ടം കാണിച്ചത് തന്റെ ശരീരത്തെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നുവെന്നും നടി പറയുന്നു.