ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി റായ് ലക്ഷ്മി. അടുത്തിടെ നടി പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുന്നു. ഹാപ്പിനെസ് കംസ് ഇൻ വേവ്സ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തെ പ്രശംസിച്ചും എതിർത്തും നിരവധി കമന്റുകളാണ് ലഭിച്ചത്.
ഇങ്ങനെ സെക്സിയായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്തിനാണ്… താങ്കളെ അൺഫോളോ ചെയ്യുന്നു എന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെയാണ് താരം മറുപടി നൽകിയത്- പ്ലീസ് …അരുതേ… താങ്കൾ അങ്ങനെ ചെയ്താൽ ഞാൻ അക്കൗണ്ട് ഇപ്പോൾ തന്നെ ഡീആക്ടിവേറ്റ് ചെയ്യും.
എന്തായാലും താരത്തിന്റെ മറുപടിയെ അനുമോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.