രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിലേയും പരിസരത്തേയും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
രാമനാട്ടുകര അങ്ങാടി,രാമനാട്ടുകര ബൈപാസ് എന്നിവിടങ്ങളിലെ ആറോളം ഹോട്ടലുകളിൽ നിന്നാണ് പഴകിയ ബീഫ്,കോഴി,മത്സ്യം,നെയ്ച്ചോർ,പൊറോട്ട,ചപ്പാത്തി,എന്നിവ പിടിച്ചെടുത്തത്.ഫ്രിഡ്ജിൽ സൂക്ഷിച്ചനിലയിലായിരുന്നു ഭക്ഷ്യസാധനങ്ങൾ.ഇതിനു പുറമെ ഉപയോഗിച്ച എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.
നഗരസഭ ആരോഗ്യ വിഭാഗം സീനിയർ ഹെൽത്ത് ഇൻസ്പക്ടർ എം.എം.ഗോപാലൻ,എച്ച്ഐ രാജേഷ് കുമാർ,ജൂണിയർ എച്ച് ഐ.ജുവാൻ ഡി മേരി എന്നിവർ അടങ്ങിയ സംഘമാണ് ഹോട്ടലുകളിൽ പരിശോധന നടത്തിയത്.നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ,ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എൻ.ശംസുദ്ധീൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകുമെന്നും കൂൾബാറുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ പറഞ്ഞു.