
കോട്ടയം: പാന്പാടി ആർഐടി എൻജിനിയറിംഗ് കോളജിനു സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും അവ ഉപയോഗിക്കുന്നതിനുള്ള അനുബന്ധ ഉപകരങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു ബിടെക് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഒൻപതിനു നടത്തിയ മിന്നൽ പരിശോധനയിൽ കൊല്ലം വടക്കേവിള സ്വദേശി റസൽ എം. സിദ്ധിഖ് (25), കാസർകോട് ബേക്കൽ ഫോർട്ട് സ്വദേശി തജുവീൻ ഇബ്രാഹീം (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഫോണിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നർക്കോടിക് സെൽ ഇൻസ്പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ രാജീവൻ പിള്ള, ടി. അജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എൻ. അജിത്ത്, കെ. എൻ. സുരേഷ്, വനിതാ ഓഫീസർ അഞ്ജു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.