ബംഗളൂരു: രാജിപരന്പര തടയാനായി ഗുജറാത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോർട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോർട്ടിലാണ് റെയ്ഡ് നടക്കുന്നത്.
റിസോർട്ടിനു പുറമേ എംഎൽഎമാരുടെ താമസത്തിന്‍റെ ചുമതലയുള്ള കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. സിആർപിഎഫിന്‍റെ അകന്പടിയോടെയാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലെ 42 എംഎൽഎമാരെയാണ് കോൺഗ്രസ് നേതൃത്വം ബംഗളൂരുവിലേക്ക് മാറ്റിയത്.