ഹൈദരാബാദ്: തെലങ്കാനയിലെ ഉദ്യോഗസ്ഥരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ മൂന്നു കോടി രൂപയുടെ കറൻസികളും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു.
നിസാമാബാദ് മുനിസിപ്പൽ കോർപറേഷൻ സൂപ്രണ്ട്-റവന്യൂ ഇൻചാർജ് ഓഫീസർ ദാസരി നരേന്ദറിന്റെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഇന്നലെയാണു റെയ്ഡ് നടത്തിയത്.
വസതിയിലെ കട്ടിലിനടിയിലെ പെട്ടികളിൽനിന്നു 2.93 കോടി രൂപയും നരേന്ദർ, ഭര്യ, അമ്മ എന്നിവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 1.10 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6.07 കോടി രൂപയാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയത്. പിതാവിന്റെ മരണശേഷം ആശ്രിതനിയമനത്തിലാണ് ഇയാൾ സർക്കാർ സർവീസിൽ പ്രവേശിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.