റെ​​​യി​​​ൽ പാ​​​ത​​​ക​​​ളി​​ൽ അ​​പാ​​യ​​ഭീ​​തി​​യു​​ടെ ചൂ​​ളം​​വി​​ളി..! കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ അ​​​തീ​​​വ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ; അ​ഞ്ഞൂ​റി​ലേ​റെ ഇ​ട​ങ്ങ​ളി​ൽ പാളത്തിൽ വിള്ളൽ

അ​​​നി​​​ൽ തോ​​​മ​​​സ്
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ പാ​​​ള​​​ങ്ങ​​​ൾ അ​​​തീ​​​വ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ൽ ഷൊ​​​ർ​​​ണൂ​​​ർ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ ഇ​​​ട​​​ങ്ങ​​​ളി​​​ൽ റെ​​​യി​​​ലു​​​ക​​​ളി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാം വി​​​ധം വി​​​ള്ള​​​ലു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. 40 ശ​​​ത​​​മാ​​​നം പാ​​​ള​​​ങ്ങ​​​ളും ട്രെ​​​യി​​നു​​​ക​​​ളെ വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യി​​​ല്ലാ​​​ത്ത​​​വി​​​ധം കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​ത്തി​​​ൽ ക്ഷ​​​യി​​​ച്ച​​​വ​​​യാ​​​ണെ​​​ന്നും പെ​​​ർ​​​മ​​​ന​​​ന്‍റ് വേ ​​​ഇ​​​ൻ​​​സ്പെ​​​ക്ടിം​​​ഗ് (പി​​​ഡ​​​ബ്ല്യു​​​ഐ) വി​​​ഭാ​​​ഗം ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​രു വ​​​രി​​​ക​​​ളി​​​ലാ​​​യി അ​​​റു​​​നൂറി​​​ലേ​​​റെ കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഷൊ​​​ർ​​​ണൂ​​​ർ പാ​​​ത​​​യി​​​ൽ പ​​​കു​​​തി​​​യി​​​ലേ​​​റെ റെ​​​യി​​​ലും അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഭാ​​​രം വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യി​​​ല്ല എ​​​ന്ന​​​തി​​​നു പു​​​റ​​​മേ പാ​​​ള​​​ത്തി​​​ലെ വി​​​ള്ള​​​ലു​​​ക​​​ളും തേ​​​യ്മാ​​​ന​​​വും സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​ക്കു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച​​യും ഇ​​​ന്ന​​​ലെ​​​യു​​​മാ​​​യി തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി അ​​​ൻ​​​പ​​​തി​​​ലേ​​​റെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു വി​​​ള്ള​​​ലു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. അ​​​രൂ​​​ർ പാ​​​ല​​​ത്തി​​​ൽ മാ​​​ത്രം 20 വി​​​ള്ള​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

വ​​​ള്ള​​​ത്തോ​​​ൾ-​​​വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, ചാ​​​ല​​​ക്കു​​​ടി-​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, മു​​​ള​​​ങ്കു​​ന്ന​​​ത്തു​​​കാ​​​വ്, ഇ​​​രു​​​ന്പ​​​നം യാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വി​​​ള്ള​​​ലു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ച​​​ര​​​ക്കു​​​മാ​​​യി പോ​​​യ തീ​​​വ​​​ണ്ടി ഇ​​​രു​​​ന്പ​​​നം യാ​​​ർ​​​ഡി​​​ൽ പാ​​​ളം തെ​​​റ്റി​​​യ സം​​​ഭ​​​വ​​​വും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യി.പാ​​​ള​​​ത്തി​​​ൽ എ​​​വി​​​ടെ​​​യൊ​​​ക്കെ വി​​​ള്ള​​​ലു​​​ക​​​ളു​​​ണ്ടെ​​​ന്നു കൃ​​​ത്യ​​​മാ​​​യി അ​​​റി​​​വു​​​ണ്ടാ​​​യി​​​ട്ടും വേ​​​ണ്ട സ​​​മ​​​യ​​​ത്തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​താ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ആ​​വ​​ർ​​ത്തി​​ക്കാ​​ൻ കാ​​​ര​​​ണം. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഗൗ​​​ര​​​വം മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ങ്ക​​​മാ​​​ലി​​ക്ക​​ടു​​ത്തു ക​​റു​​കു​​റ്റി​​യി​​​ലെ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.

കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന റെ​​​യി​​​ലു​​​ക​​​ൾ മാ​​​റ്റ​​​ണ​​​മെ​​​ന്ന പി​​​ഡ​​ബ്ല്യു​​​ഐ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ഗ​​​ണി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി​​​ട്ടും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​മി​​​ല്ല. റെ​​​യി​​​ൽ​​​വേ​​​യു​​​ടെ നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചു പി​​​ഡ​​ബ്ല്യു​​​ഐ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം.

എ​​​ന്നാ​​​ൽ, സു​​​ര​​​ക്ഷ​​​യേ​​​ക്കാ​​​ളേ​​​റെ സ​​​മ​​​യ​ കൃ​​​ത്യ​​​ത​​​യ്ക്കു പ്ര​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​തൊ​​​ക്കെ ക​​​ണ്ണ​​​ട​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണ്. റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യും പ്ര​​​കാ​​​രം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കി​​​റ​​​ങ്ങി​​​യാ​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​രും. അ​​​തി​​​നു റെ​​​യി​​​ൽ​​​വേ ത​​​യാ​​​റ​​​ല്ല. പ​​​ക​​​രം ഇ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വേ​​​ഗം കു​​​റ​​​ച്ചു പ​​​ര​​​മാ​​​വ​​​ധി ട്രെ​​​യി​​​ൻ ഓ​​​ടി​​​ക്കു​​​ക​​​യാ​​​ണു രീ​​​തി. ഇ​​​തു പ്ര​​​ശ്നം കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കു​​​ക​​​യാ​​​ണ്.

അ​​​നു​​​വ​​ദ​​നീ​​​യ​​​മാ​​​യ​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ട്രെ​​​യി​​​നു​​ക​​ൾ ഓ​​​ടി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തും പാ​​​ള​​​ങ്ങ​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ൽ മാ​​​ത്രം 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 115 തീ​​​വ​​​ണ്ടി​​​ക​​​ൾ വ​​​രെ ഓ​​​ടു​​​ന്നു​​​ണ്ട്. പ​​​ര​​​മാ​​​വ​​​ധി 80 തീ​​​വ​​​ണ്ടി​​​ക​​​ൾ ഓ​​​ടാ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ള്ള​​​യി​​​ട​​​ത്താ​​​ണി​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ട്രെ​​​യി​​​നു​​​ക​​​ൾ ഓ​​​ടു​​​ന്പോ​​​ൾ പാ​​​ള​​​ങ്ങ​​​ൾ​​​ക്കു തേ​​​യ്മാ​​​ന​​​വും വി​​​ള്ള​​​ലു​​​ക​​​ളും ഉ​​​ണ്ടാ​​​കും. ഇ​​​ത്ത​​​രം പാ​​​ള​​​ങ്ങ​​​ൾ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ക​​​യും വേ​​​ണം.

ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 180 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ പാ​​​ള​​​ങ്ങ​​​ൾ മാ​​​റ്റി സ്ഥാ​​​പി​​​ക്ക​​​ണ​​മെ​​ന്നു പി​​​ഡ​​ബ്ല്യു​​​ഐ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​തു​​​വ​​​രെ മാ​​​റ്റി​​​യ​​​താ​​​ക​​​ട്ടെ 50 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ താ​​​ഴെ. റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​ലം​​​ഭാ​​​വ​​​ത്തി​​​നു പു​​​റ​​​മേ ക​​​രാ​​​റു​​​കാ​​​ർ​​​ക്കു റെ​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​ത്ത​​​തും പ​​​ണി വൈ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.

ത്യ​​​ശൂ​​​ർ, ചാ​​​ല​​​ക്കു​​​ടി, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, മാ​​​വേ​​​ലി​​​ക്ക​​​ര, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, വ​​​ർ​​​ക്ക​​​ല സെ​​​ക്‌ഷനു​​​ക​​​ളി​​​ലാ​​​യി റെ​​​യി​​​ൽ മാ​​​റ്റു​​​ന്ന​​​തി​​​ന് 70 കോ​​​ടി രൂ​​​പ​​​യു​​​ടെ ടെ​​​ൻ​​ഡ​​​റു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടും മി​​​ക്ക​​​യി​​​ട​​​ത്തും സ്ലീ​​​പ്പ​​​റു​​​ക​​​ളോ റെ​​​യി​​​ലു​​​ക​​​ളോ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ക​​​രാ​​​റു​​​കാ​​​രു​​​ടെ പ​​​രാ​​​തി. ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കേ​​​ണ്ട 52 കി​​​ലോ​​​യു​​​ടെ റെ​​​യി​​​ലു​​​ക​​​ൾ മാ​​​റ്റി 60 കി​​​ലോ റെ​​​യി​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന പ​​​ണി​​​ക​​​ളും റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​ലം​​​ഭാ​​​വം​​​മൂ​​​ലം ഇ​​​ഴ​​​യു​​​ക​​​യാ​​​ണ്.

Related posts