വടക്കാഞ്ചേരി: പാളത്തിൽ അറ്റകുറ്റപ്പണികൾ ഇടതടവില്ലാതെ നടക്കുന്പോഴും ദുരന്തസാധ്യതകൾ തീർത്ത് പാളങ്ങൾ. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ പാളം കാലപ്പഴക്കം മൂലം അതീവ ദുർബലാവസ്ഥയിലായി. പാളമാകെ തേഞ്ഞ് ഇല്ലാതായി വിള്ളൽ വീണ നിലയിലാണ്.
റെയിൽവേ ഉദ്യോഗസ്ഥരുടെ നിരന്തരം നിരീക്ഷണമുള്ള സ്ഥലത്താണ് ദുർബലാവസ്ഥയിലായ പാളം സ്ഥിതിചെയ്യുന്നത്. മീറ്ററുകൾ ദൂരം ചുളുങ്ങിയ നിലയിലാണ്. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.