കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന കോവിഡ് ലോക്ഡൗണിലും നിരവധി താരങ്ങളുടെ വിവാഹമാണ് നടന്നത്.
ഇപ്പോഴിതാ ഒരു താരസുന്ദരി കൂടി വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്.
നടി റായ് ലക്ഷ്മിയാണ് വൈകാതെ താനും വിവാഹിതയാവുമെന്ന കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
കുറച്ചു നാളായി താരസുന്ദരി സിനിമയില്‍ അത്ര സജീവമല്ല. അന്ന് മുതല്‍ നടിയെ അന്വേഷിക്കുന്നവരോടാണ് താന്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം റായ് ലക്ഷ്മി പറഞ്ഞത്.
പങ്കാളിയാകാന്‍ പോകുന്നയാളുടെ സ്വകാര്യതയ്ക്കു വേണ്ടിയാണ് ഇക്കാര്യം മറച്ച് വച്ചതെന്നും ഈ മാസം അവസാനത്തോടു കൂടി വിവാഹനിശ്ചയം നടക്കുമെന്നും നടി പറയുന്നു.
സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ് വിവാഹക്കാര്യം നടി വെളിപ്പെടുത്തിയത്. കുറിപ്പ് ഇങ്ങനെ…
കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാൻ എന്റെ പ്രണയം മറച്ച് വച്ചതല്ലെന്ന് ആദ്യമേ പറയട്ടേ.
എന്റെ ബന്ധം മറ്റാരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം.
അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്. കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്.
എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നു മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്.
എന്തിനെന്നാല്‍, കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്മപ്പെടുത്താന് വേണ്ടി മാത്രം.
അതേ സമയം റായി ലക്ഷ്മി പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിക്കുമെന്നും ചിലര്‍ പറയുന്നു.
അതിനുള്ള സൂചനയായിരിക്കും നടി പറഞ്ഞത്.
കാരണം കുറച്ച് കാലമായി നടി എവിടെ ആണെന്നോ എന്ത് ചെയ്യുകയാണെന്നോ ഒരു സൂചനയും ഇനിയും നല്‍കിയിട്ടില്ല.
ഇതുവരെയും കാര്യമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാത്തത് കൊണ്ട് തന്നെ റായി ലക്ഷ്മിയുടെ പ്രണയം എവിടെയും വാര്‍ത്തയായില്ല.
വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.