തെന്നിന്ത്യൻ നടി റായ് ലക്ഷ്മിക്ക് എന്തു പറ്റി എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കുവച്ചത്.
പുതുവർഷം തുടങ്ങിയത് മുതൽ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതെല്ലാം ഇത്തരത്തിലുള്ള ചിത്രങ്ങളാണ്.2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കുവച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള വാചകങ്ങൾക്കൊപ്പമാണ് താരം ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ഇതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകർ എത്തുന്നത്.
അവസരങ്ങൾ കുറവായതിനാൽ ശ്രദ്ധിക്കപ്പെടാനുള്ള താരത്തിന്റെ പുതിയ മാർഗമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സ്ത്രീ ശാക്തീകരണം എന്നത് ബിക്കിനിയിലാണോ എന്നും ചിലർ ചോദിക്കുന്നു എന്തായാലും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താരം ഒരുക്കമായിട്ടില്ല.
അണ്ണൻ തന്പി, ടു ഹരിഹർ നഗർ, ഇവിടം സ്വർഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി.