പരവൂർ :കേന്ദ്ര പൊതു ബജറ്റിനോടൊപ്പം റെയിൽവേ ബജറ്റ് അവതരിപ്പിക്കാതെ പ്രത്യേകമായി തന്നെ അവതരിപ്പിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ്അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു ഒന്നിച്ച് അവതരിപ്പിക്കുന്നതിനാൽ റെയിൽ വികസനത്തെ സംബന്ധിച്ച് ജനങ്ങൾക്കും പാർലമെന്ററിനും ഒന്നും അറിയാൻ കഴിയുന്നില്ല
റെയിൽവേയുടെ വികസന പ്രാവർത്തനങ്ങൾ ഏകപക്ഷീയമായി രാജ്യത്തെ ചില പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങുന്നുപാസഞ്ചർ ട്രെയിൻ സർവീസുകൾ സ്വകാര്യവൽകരിക്കാൻ റെയിൽവേ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
റെയിൽവേ കൂടൂതൽ സ്വകാര്യവൽക്കരിക്കുന്നതിവേണ്ടിയാണ് ബഡ്ജറ്റുകൾ ഒന്നാക്കിയതെന്നും അത് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു