അമ്മയുടെ ഒരു നിമിഷത്തെ അശ്രദ്ധ! നഷ്ടമാകേണ്ടിയിരുന്നത് മകളുടെ ജീവന്‍! റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന, ഒപ്പം ചിന്തിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു

ഒരു നിമിഷത്തെ അശ്രദ്ധമതി, ഒരു ജീവന്‍ നഷ്ടപ്പെടാന്‍. അതിന് തെളിവാകുന്ന വീഡിയോ ദൃശ്യങ്ങളാണ്, കാണുന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മുംബൈ റെയില്‍വെ സ്റ്റേഷനിലെ പ്‌ളാറ്റ്‌ഫോമില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ട്രെയിന്‍ പതിയെ പ്‌ളാറ്റ്‌ഫോമില്‍ നിന്നും നീങ്ങി തുടങ്ങുകയാണ്. അഞ്ചുവയസുകാരിയുടെ കയ്യും പിടിച്ച് അമ്മ ഓടുന്ന ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നു. അമ്മ ട്രെയിനുള്ളില്‍ കയറി പറ്റി. പക്ഷേ കുഞ്ഞ് അപ്പോഴേക്കും നിലത്തുവീണിരുന്നു. റെയില്‍പാളത്തിലേക്ക് കുഞ്ഞ് വീഴാനൊരുങ്ങുന്നു. ട്രെയിനുള്ളിലായ അമ്മ കുഞ്ഞിന്റെ കയ്യില്‍ പിടിച്ചിരിക്കുകയാണ്. കണ്ട് നിന്നവര്‍ നിലവിളിച്ച് കൊണ്ട് ഓടിക്കൂടുന്നു. പാളത്തിലേക്ക് വീഴാനൊരുങ്ങിയ കുഞ്ഞിനെ ചാടി രക്ഷിക്കുന്ന ഒരു പോലീസുകാരന്‍. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയത്. കുട്ടി പാളത്തിലേക്ക് വീഴാന്‍ പോകുന്നത് കണ്ട സച്ചിന്‍ പോള്‍ എന്ന പോലീസുകാരനാണ് തക്കസമയത്ത് ചാടി വീണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. അഭിനന്ദനപ്രവാഹമാണ് ഇദ്ദേഹത്തെതേടി ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

https://youtu.be/mMTrto0Zgm0

Related posts