‘ജീ​വി​തം അ​മൂ​ല്യ​മാ​ണ്, അ​ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ന​ഷ്‌‌ടപ്പെടുത്തരുത് ’..! റെയിൽവേ ട്രാക്കിലും സ്റ്റേഷനിലും  സുരക്ഷാബോധമില്ലാതെ  ജനങ്ങൾ;  ബോധവത്ക്കരണവുമായി ആർപിഎഫ്

കോ​ട്ട​യം: ജീ​വി​തം അ​മൂ​ല്യ​മാ​ണ് അ​ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ന​ഷ്ട​പ്പെ​ടു​ത്താ​ൻ ഉ​ള്ള​ത​ല്ല എ​ന്ന സ​ന്ദേ​ശ​വു​മാ​യി റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ (ആ​ർ. പി. ​എ​ഫ്) സു​ര​ക്ഷാ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.

ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​വ​ർ, ഓ​ഫ് സൈ​ഡി​ൽ കൂ​ടി ട്രെ​യി​നി​ൽ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​ർ, ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​ർ, അ​ല​ക്ഷ്യ​മാ​യി ട്രാ​ക്കി​ൽ കൂ​ടി ന​ട​ക്കു​ന്ന​വ​ർ ഇ​ങ്ങ​നെ​യു​ള്ള​വ​രെ അ​പ​ക​ട​ത്തെ കു​റി​ച്ച് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ആ​ദ്യ ഘ​ട്ടം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts