ടിക്കറ്റ് എടുക്കാന്‍ വന്ന യാത്രക്കാരനില്‍ നിന്നും റെയില്‍വേ ജീവനക്കാരന് പണം തട്ടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ടിക്കറ്റ് ലഭിക്കുന്നതിനായി 500 രൂപയാണ് യാത്രക്കാരന് നല്‍കിയത്. എന്നാല്‍ 500 രൂപ മാറ്റിയ ജീവനക്കാരന്, യാത്രക്കാരന് തന്നത് 20 രൂപയാണെന്ന് പറഞ്ഞ് ബാക്കി ടിക്കറ്റ് തുക ചോദിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ, റെയില്‍വേ ജീവനക്കാരനെതിരേ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.
ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ടിക്കറ്റിനായി യാത്രക്കാരന് 500 രൂപ നല്‍കിയിട്ടും യാത്രക്കാരന് തന്നത് 20 രൂപയാണെന്ന് ജീവനക്കാരന് വാദിക്കുകയായിരുന്നു.
ഗ്വാളിയോര്‍ സൂപ്പര്‍ഫാസ്റ്റില്‍ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറില്‍ 500 രൂപയാണ് യാത്രക്കാരന് നല്‍കിയത്.
യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരന് നോട്ട് മാറ്റുകയും തന്റെ കീശയില്‍ നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതല്‍ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ജീവനക്കാരന്റെ തട്ടിപ്പിന്റെ വീഡിയോ റെയില്‍വേ വിസ്പേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവെച്ചു.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജീവനക്കാരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.