ന്യൂഡൽഹി: ധാരാളം തൊഴിലവസരങ്ങളാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ഫേസ്ബുക്കിലും എക്സിലും വാട്സ്ആപ്പിലുമുൾപ്പെടെ നിരവധി മെസേജുകൾ തൊഴിലവസരങ്ങളെ സംബന്ധിച്ച് വരാറുമുണ്ട്. ചിലർ അവസരത്തിന്റെ ‘അ’ എന്നു കണ്ടാൽത്തന്നെ ചാടി വീഴുന്നവരാണ്.
ഇത്തരത്തിലൊരു സന്ദേശമാണ് റെയില്‍വേ സുരക്ഷാ സേനയിലെ ജോലി സംബന്ധിച്ചുള്ളത്. റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയതെന്ന് പറഞ്ഞുള്ളൊരു നോട്ടീസാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നത്. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു എന്നാണ് നോട്ടീസിലുളളത്. ഒഴിവുകളുടെ എണ്ണവും അപേക്ഷിക്കേണ്ട തിയതിയും ശമ്പളവും പ്രായപരിധിയുമെല്ലാം നോട്ടീസിൽ നല്‍കിയിട്ടുണ്ട്.
Recruitment for SI and Constables in Railway Protection Force and Railway Protection Special Force – 4660 Posts pic.twitter.com/TlFCe9Xe1J
— Dr Gaurav Garg (@DrGauravGarg4) February 26, 2024
എന്നാൽ ഇതിനു പിന്നിലുളള സത്യാവസ്ഥയെ കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. റെയില്‍വേ സുരക്ഷാ സേനയിലെ ഒഴിവുകള്‍ എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസ് വ്യാജമാണ് എന്നതാണ് വസ്തുത. ഈ സര്‍ക്കുലര്‍ റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയത് അല്ല. റെയില്‍വേ സുരക്ഷാ സേനയില്‍ സബ്-ഇന്‍സ്പെക്ടര്‍മാരുടെയും കോണ്‍സ്റ്റബിള്‍മാരുടേയും ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണ് എന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
A #Fake notice issued in name of Railway Ministry regarding recruitment of sub-inspector & constable in Railway Protection force is circulating on social media#PIBFactCheck
— PIB Fact Check (@PIBFactCheck) February 26, 2024
▶️ No such notice has been issued by @RailMinIndia
▶️ Never share your personal/ financial information pic.twitter.com/0jBKOZGYCs