വാട്ട്‌സ്ആപ്പും ട്വിറ്ററും പോലുള്ള സമൂഹമാധ്യമങ്ങള്‍ വെറും സമയം പോക്കിന് മാത്രമുള്ളതല്ല എന്നു തെളിയിച്ചിരിക്കുകയാണ് നേഹ ബാപ്റ്റ എന്ന യുവതി. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനും സമൂഹത്തിന്റെ ശ്രദ്ധ ഒരു പ്രത്യേക വിഷയത്തിലേയ്ക്ക് തിരിക്കാനും അവ ഉപയോഗിക്കാന്‍ സാധിക്കും. ഹാപ്പ തിരുനെല്‍വേലിഎക്‌സ്പ്രസില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത അഞ്ച് മാസം പ്രായമായ കുഞ്ഞിന് കൊങ്കണ്‍ റെയില്‍വെ അധികൃതര്‍ പാല്‍ എത്തിച്ചുകൊടുത്തതു വരെ ഇത്തരം സാമൂഹ്യ മാധ്യമങ്ങളുടെ ഗുണഫലമായാണ്.
തിരുനെല്‍വേലിയില്‍നിന്നും ട്രെയിന്‍ കയറിയ ദമ്പതികള്‍ കുഞ്ഞിനായി കരുതിയിരുന്ന പാല്‍ ചൂടുമൂലം കേടായി. ട്രെയിനിന്റെ പാചകപുരയിലും പാല്‍ ഉണ്ടായിരുന്നില്ല. ട്രെയിനിന്റെ അടുത്ത സ്റ്റേഷനായ രത്നഗിരിയിലെത്തിയാല്‍ മാത്രമേ പാല്‍ ലഭിക്കുമായിരുന്നുള്ളൂ. അത്രയും നേരം കുഞ്ഞ് വിശന്ന് കരഞ്ഞതോടെയാണ് സഹയാത്രിക നേഹ ബാപ്റ്റ കുഞ്ഞിന് പാല് വേണമെന്ന് ട്വീറ്റ് ചെയ്തത്.
മുംബൈയിലും പൂനെയിലും, രത്നഗിരിയിലുമുള്ള നേഹ ബാപ്റ്റയുടെ സുഹൃത്തുക്കള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ട ട്വീറ്റ് കൊങ്കണ്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുകയും, ഇതേ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ കോലോട് സ്റ്റേഷനില്‍ പാല്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. നോക്കണേ, സോഷ്യല്‍ മീഡിയകളുടെ ഓരോരൊ ഗുണങ്ങള്‍. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടായത്. ഇങ്ങനെയൊക്കെ വേണം സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്താന്‍. ഇവയൊക്കെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന പുതുതലമുറ വളരെ പ്രത്യേകിച്ച്.