കൊല്ലം: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന 10 ശബരിമല സ്പെഷല് ട്രെയിൻ സർവീവുകൾ റെയിൽവേ റദ്ദാക്കി. യാത്രക്കാരുടെ കുറവ് മൂലമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഈ ശബരിമല സ്പെഷല് ട്രെയിനുകള് റദ്ദാക്കുന്നതെന്ന് ഇന്ത്യന് റെയില്വേ അറിയിച്ചു. ബുക്കിംഗ് കുറവാണെന്ന കരണം ചൂണ്ടിക്കാട്ടിയാണ് സര്വീസുകള് റദ്ദാക്കിയതെന്നാണ് വിശദീകരണം.
ശബരിമല തീര്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്പെഷല് ട്രെയിനുകള് ഇത്തവണ റെയില്വേ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇവയിൽ ചിലതാണ് ഇപ്പോള് റദ്ദാക്കിയത്. യാത്രക്കാരില്ലെന്ന കാരണത്താല് സ്പെഷല് ട്രെയിനുകള് നേരത്തെയും റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ ട്രെയിനുകൾ
1. ട്രെയിന് നമ്പര് 07167 മൗലാ അലി -കോട്ടയം ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 24, 31 തീയതികളിലെ സര്വീസ്. 2. ട്രെയിന് നമ്പര് 07168 കോട്ടയം -മൗലാ അലി ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 25, ഫെബ്രുവരി ഒന്ന് തീയതികളിലെ സര്വീസ്.
3. ട്രെയിന് നമ്പര് 07171 മൗലാ അലി – കൊല്ലം ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 25 ലെ സര്വീസ് 4. ട്രെയിന് നമ്പര് 07172 കൊല്ലം -മൗലാ അലി ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 27 ലെ സര്വീസ് 5. ട്രെയിന് നമ്പര് 07169 കച്ചേഗുഡ-കോട്ടയം ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 26 ലെ സര്വീസ് 6. ട്രെയിന് നമ്പര് 07170 കോട്ടയം-കച്ചേഗുഡ ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 27 ലെ സര്വീസ്.
7. ട്രെയിന് നമ്പര് 07157 നരസാപുര്-കൊല്ലം ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 27 ലെ സര്വീസ് 8. ട്രെയിന് നമ്പര് 07158 കൊല്ലം -നരസാപുര് ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 29 ലെ സര്വീസ് 9. ട്രെയിന് നമ്പര് 07065 ഹൈദരാബാദ് – കോട്ടയം ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 28 ലെ സര്വീസ്.
10. ട്രെയിന് നമ്പര് 07066 കോട്ടയം – സെക്കന്തരാബാദ് ഫെസ്റ്റിവല് സ്പെഷല് എക്സ്പ്രസ് ട്രെയിനിന്റെ ജനുവരി 29 ലെ സര്വീസ്.
എറണാകുളം-കൊച്ചുവേളി റൂട്ടിൽ മെമു എക്സ്പ്രസ് സ്പെഷൽ
കൊല്ലം: ക്രിസ്മസ്-പുതുവത്സര സീസണിലെ തിരക്ക് പ്രമാണിച്ച് എറണാകുളം -തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ മെമു എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 30, 31, ജനുവരി ഒന്ന് തീയതികളിലാണ് സർവീസ്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മെമു സ്പെഷൽ ട്രെയിൻ സർവീസ് നടത്തുന്നത്.
എറണാകുളത്ത് നിന്ന് രാവിലെ 9.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45 ന് കൊച്ചുവേളിയിൽ എത്തും. തിരികെയുള്ള സർവീസ് 12.55 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.35 ന് എറണാകുളത്ത് എത്തും. 12 കോച്ചുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വൈക്കം റോഡ്, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പരവൂർ, വർക്കല എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
അതേ സമയം ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട തിരക്ക് കൂടി പരിഗണിച്ചാണ് ഈ ട്രെയിൻ അനുവദിച്ചതെന്നും സൂചനയുണ്ട്. എക്സ്പ്രസ് സ്പെഷൽ ആണെങ്കിലും സാധാരണ എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്ന പല പ്രധാന സ്റ്റേഷനുകളിലും ഈ വണ്ടിക്ക് സ്റ്റോപ്പ് നൽകിയിട്ടില്ല. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.