നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ റെ​യി​ൽ​വേ​യു​ടെ റെ​ഡ് സി​ഗ്ന​ൽ തു​ട​രു​ന്നു ; ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

ഷൊ​ർ​ണൂ​ർ: നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ റെ​യി​ൽ​വേ​യു​ടെ റെ​ഡ് സി​ഗ്ന​ൽ തു​ട​രു​ന്നു. നി​ർ​ത്തി​വ​ച്ച തീ​വ​ണ്ടി സ​ർ​വീ​സ് ഇ​നി​യും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.കോ​വി​ഡ് ഭീ​തി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ പാ​ത​യി​ൽ തീ​വ​ണ്ടി​ക​ളു​ടെ സൈ​റ​ണ്‍ വി​ളി​ക്കാ​യി കാ​തോ​ർ​ക്കു​ക​യാ​ണ് റെ​യി​ൽ പാ​ള​ങ്ങ​ൾ.

14 തീ​വ​ണ്ടി​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.ഇ​വ​രയ​ല്ലാം ഇ​പ്പോ​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത​മൂ​ലം ഈ ​റൂ​ട്ടി​ലെ യാ​ത്രി​ക​രാ​ണ് വ​ല​യു​ന്ന​ത്.മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഗ​താ​ഗ​തം നി​ർ​ത്തി വ​ച്ച പാ​ത​യി​ൽ പ്ര​തീ​ക്ഷ​ക​ളു​ടെ പ​ച്ച​വെ​ളി​ച്ചം തേ​ടു​ക​യാ​ണ് യാ​ത്ര​ക്കാ​ർ.

കോ​വി​ഡ് കാ​ലം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ഈ ​റൂ​ട്ടി​ൽ മാ​ത്രം മു​ഴു​വ​ൻ തീ​വ​ണ്ടി സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​ത്. ഇ​തു മൂ​ല​മു​ള്ള യാ​ത്രാ​ദു​രി​തം ഇ​ന്നും വ​ലി​യ​തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള പാ​ത​ക​ളി​ലൊ​ന്നാ​ണ് നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ ലൈ​ൻ.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് പാ​ത​യി​ലെ സ​ർ​വീ​സ് നി​ർ​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു ക​ഴി​ഞ്ഞി​ട്ടും റ​യി​ൽ​വേ അ​ന​ങ്ങു​ന്നി​ല്ല.പ​ക​ൽ​വ​ണ്ടി​ക​ൾ ഒ​ന്നും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​താ​ണ് കൂ​ടു​ത​ൽ പ്ര​ശ്നം. ഈ ​റൂ​ട്ടി​ലെ 14 സ​ർ​വീ​സു​ക​ളി​ൽ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. രാ​ജ്യ​റാ​ണി രാ​ത്രി​യാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്.

ഇ​തി​നാ​ൽ ദി​നം​പ്ര​തി ജോ​ലി​ക​ൾ​ക്ക് പോ​കാ​ൻ തീ​വ​ണ്ടി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്കു ഗു​ണ​മി​ല്ല.ഏ​ഴ് സ്റ്റേ​ഷ​നു​ക​ളു​ള്ള പാ​ത​യി​ൽ വാ​ണി​യ​ന്പ​ലം, അ​ങ്ങാ​ടി​പ്പു​റം, ഷൊ​ർ​ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് രാ​ജ്യ​റാ​ണി​ക്ക് സ്റ്റോ​പ്പു​ള്ള​ത്.നി​ല​ന്പൂ​ർ മു​ത​ൽ വാ​ടാ​നാം​കു​റി​ശ്ശി​വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, മ​റ്റ് മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ തീ​വ​ണ്ടി സ​ർ​വീ​സു​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലോ​ടെ ഇ​വ​രൊ​ക്കെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ദി​വ​സ​വും രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ഓ​രോ സ​ർ​വീ​സെ​ങ്കി​ലും തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റൂ​ട്ടി​ൽ ദി​വ​സേ​ന രാ​വി​ലെ ആ​റി​നും രാ​ത്രി പ​ത്തി​നു​മി​ട​യി​ൽ 14 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലെ​ത്തി​യാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കൊ​ക്കെ തീ​വ​ണ്ടി​യി​ൽ സ​ഞ്ച​രി​ക്കാ​മാ​യി​രു​ന്നു.

ട്രെ​യി​ൻ സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ത​ട​സ​മാ​ണ്. നി​ല​ന്പൂ​ർ, വാ​ണി​യ​ന്പ​ലം, അ​ങ്ങാ​ടി​പ്പു​റം എ​ന്നീ മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ​മാ​രു​ള്ള​ത്.നി​ല​വി​ൽ ഇ​വി​ടെ​യൊ​ക്കെ ഒ​രു ഷി​ഫ്റ്റി​ൽ മാ​ത്ര​മാ​ണ് സേ​വ​നം. കോ​വി​ഡ് ആ​ദ്യ​ഘ​ട്ട അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം ജീ​വ​ന​ക്കാ​രെ പ്ര​ധാ​ന ലൈ​നി​ലെ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് വ​രു​ന്ന രാ​ത്രി​സ​മ​യ​ത്തു മാ​ത്ര​മേ ഒ​രു ഷി​ഫ്റ്റി​ൽ ഇ​വി​ടെ ജോ​ലി​ക്കാ​രു​ള്ളു. തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ ഇ​നി​യെ​ങ്കി​ലും ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment