പാ​ല​ക്കാ​ട്  അടക്കം അഞ്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രിക്കും; ന​വീ​ക​ര​ണ​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യെ നി​യ​മി​ക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

കോ​ട്ട​യം: കോ​ട്ട​യം അ​ട​ക്കം അ​ഞ്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കു​ന്നു. കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ അ​ദേ​ഹം കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. മു​പ്പ​തു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കു​ന്ന​ത്.

അ​ൻ​പ​തു ല​ക്ഷ​ത്തോ​ളം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്തര​മാ​യ കേ​ന്ദ്ര​സ​ഹാ​യം മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ ഗു​ഡ്ഷെ​ഡ് ഭാ​ഗ​ത്ത് ര​ണ്ടാ​മ​തൊ​രു പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കും. പു​തി​യ ക​വാ​ടം, പ്ലാ​റ്റ്ഫോം, എ​ക്സ്ക​ലേ​റ്റ​ർ, വി​ശ്ര​മ​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യെ​ല്ലാം ന​വീ​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കും.

ന​വീ​ക​ര​ണ​ത്തി​നു രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ വൈ​കാ​തെ ക​ണ്‍​സ​ൾ​ട്ടിം​ഗ് ഏ​ജ​ൻ​സി​യെ നി​യ​മി​ക്കും. സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​വ​ശ്യ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്നു ക​ണ്ട​റി​ഞ്ഞ് ആ​ധു​നി​ക രീ​തി​യി​ലേ​ക്ക് സ്റ്റേ​ഷ​ൻ മാ​റ്റും വി​ധ​മു​ള്ള രൂ​പ​രേ​ഖ​യാ​ണ് ഏ​ജ​ൻ​സി ത​യാ​റാ​ക്കു​ക. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ഗു​ഡ് ഷെ​ഡ് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ടു സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട്ട​യ​ത്തി​നൊ​പ്പം ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഈ ​വ​ർ​ഷം 15-20 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​പ്പി​ലാ​ക്കും. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം 80-100 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ല​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പൊ​ളി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ പു​തി​യ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കും. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും 15-20 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ദി​വ​സം പ​തി​നാ​യി​രം യാ​ത്ര​ക്കാ​ർ കോ​ട്ട​യം റെ​യി​ൽ​വെ സ്റ്റേ​ഷ​നെ പ​തി​വാ​യി ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ത്രം 60 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും കോ​ട്ട​യ​ത്ത് എ​ത്തു​ന്നു. ഒ​രേ സ​മ​യം 200 യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​മേ സ്റ്റേ​ഷ​നി​ലു​ള്ളു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ചോ​രു​ന്ന മേ​ൽ​ക്കൂ​ര​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പ്ലാ​റ്റ്ഫോ​മു​ക​ളും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ശൗ​ചാ​ല​യ​ങ്ങ​ളു​മൊ​ക്കെ​യാ​യി പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ.

സ്റ്റേ​ഷ​നി​ലെ​ത്തി​യ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്നു സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ​മു​റി, കാ​ന്‍റീ​ൻ, അ​ടു​ക്ക​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ന്‍റീ​നി​ൽ​നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണു മ​ന്ത്രി മ​ട​ങ്ങി​യ​ത്.

റെ​യി​ൽ​വേ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ വി​വേ​ക് സ​ക്സേ​ന, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജിനി​യ​ർ സ​ന, ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രി​യം​വ​ദ, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മെ​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ രാ​ജ​ൻ നൈ​നാ​ൻ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി തു​ട​ങ്ങി​യ​വ​ർ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തെ സ്വീ​ക​രി​ച്ചു.

Related posts