റെയില്‍വേ ജനറല്‍ മാനേജര്‍ക്കൊപ്പം പാട്ടുപാടാന്‍ വിസമ്മതിച്ച വനിത ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍; കലാപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക്

railwayeeചത്തീസ്ഗഢ്: പാട്ടു പാടാഞ്ഞതിന് ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. ചത്തീസ്ഗഢ് റെയില്‍വേയിലെ അഞ്ജലി ദിവാരി എന്ന സീനിയര്‍ ക്ലാര്‍്ക്കിനാണ് ഈ ദുര്‍ഗതി വന്നത്. പാട്ടുപാടാത്തതിന്റെ പേരില്‍ ആറുമാസത്തേക്കാണ് റെയില്‍വേ അഞ്ജലിയെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു സംഗീത പരിപാടിയില്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കൊപ്പം ഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് ജനുവരി 17നായിരുന്നു അഞ്ജലിയെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.

മുമ്പ് റിഹേഴ്‌സല്‍ സമയത്ത് ഇതേ ജനറല്‍ മാനേജര്‍ക്കൊപ്പം ഗാനമാലപിച്ച അഞ്ജലി വേദിയിലെത്തിയപ്പോള്‍ വാക്കുമാറ്റുകയായിരുന്നു. കള്‍ച്ചറല്‍ ക്വാട്ടയില്‍ ജോലിക്ക് കയറിയ അഞ്ജലി സംഗീത പരിപാടിയില്‍ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചത് കുറ്റകരമാണെന്ന് അഞ്ജലിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.അഞ്ജലിയുടെ പ്രവര്‍ത്തി ജോലിയിലുള്ള ഉത്തരവാദിത്ത ലംഘനത്തിന്റെ ലക്ഷണമാണെന്നും അതിനാല്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കാലയളവില്‍ റായ്പൂര്‍ ഡിവിഷനില്‍ നടക്കുന്ന എല്ലാ സാംസ്കാരിക പരിപാടിയില്‍ നിന്നും ഇവരെ വിലക്കിയിട്ടുമുണ്ട്. അപ്പോള്‍ പാട്ടു പാടാന്‍ തോന്നാത്തതിനെയോര്‍ത്ത് ഇപ്പോള്‍ അഞ്ജലി ദുഖിക്കുന്നുണ്ടാവും.

Related posts