ടിക്കറ്റെടുക്കാതെ എസി കംമ്പാര്‍ട്ട്മെന്റ് കയ്യറിയ യാത്രക്കാരുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹൗറ ജംഗ്ഷനില്‍ നിന്ന് ഡെറാഡൂണ്‍ പോകുന്ന കുംഭ എക്സ്പ്രസിലെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. നോക്കു കുത്തിയായി റെയില്‍വേ നിയമങ്ങള്‍ മാറിയ കാഴ്ചയാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ ആകാശ് വര്‍മയാണ് എക്സിലൂടെ വീഡിയോ പങ്കുവെച്ചത്. 12369 നമ്പര്‍ ട്രെയിനിന്റെ സെക്കന്‍ഡ് എസി കംപാര്‍ട്ടമെന്റില്‍ യാത്ര ചെയ്ത സുഹൃത്താണ് വീഡിയോ പങ്കുവെച്ചത്. അനധികൃതമായി ട്രെയിനില്‍ കടന്ന് കയറിയവര്‍ യാത്രക്കാരോട് മോശമായി പെരുമാറുകയും അവരുടെ സീറ്റുകള്‍ കയ്യേറുകയും ചെയ്യുന്നു. യാത്രക്കാരില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സമാനമായ സംഭവം ബിബിഎസ്ആര്-ജുനഗര്ഹ റോഡ് ട്രെയിനിലും ഉണ്ടായതായി യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. സെക്കന്‍ഡ് എസി കോച്ചില്‍ ബെഡ് റോള്‍ വിതരണത്തിന് ശേഷം ട്രെയിനില്‍ ഉദ്യോഗസ്ഥര്‍ ആരെയും ആ വഴിക്ക് കണ്ടതെയില്ലെന്നും മറ്റൊരു ഉപഭോക്താവ് പറഞ്ഞു.
റെയില്‍വേ ഇപ്പോള്‍ ഒരു തമാശയായി മാറിയെന്നാണ് കമന്റുകള്‍. റെയില്‍വേ സര്‍വീസുകളെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. റെയില്‍വേ ആത്മപരിശോധന നടത്താന്‍ തയാറാകണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി റെയില്‍വേ സേവ രംഗത്ത് വന്നിട്ടുണ്ട്. കയ്യേറ്റത്തില്‍ അതിവേഗ നടപടി സ്വീകരിക്കുന്നതിനായി യാത്രക്കാരനോട് പിഎന്‍ആര്‍ നമ്പറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.