ചെന്നൈ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ സ്റ്റേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യൻ എന്നയാളാണ് പിടിയിലായത്.
പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു.
ബഹളം വച്ചതോടെ അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്തു കടന്നുകളയാൻ പ്രതി ശ്രമിച്ചു. ഓടിക്കൂടിയ യാത്രക്കാർ പ്രതിയെ പിടികൂടി റെയിൽവേ പോലീസിനു കൈമാറുകയായിരുന്നു.