മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നൃത്തം ചെയ്യുന്ന സംഭവങ്ങൾ ഈയിടെയായി കൂടിവരികയാണ്. അധികാരികളുടെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല .
അടുത്തിടെ, മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ യുവതി നൃത്തം ചെയ്യുന്ന വീഡിയ വൈറലായിരുന്നു. സംഭവത്തിൽ പോലീസ് നടപടിയെടുത്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സീമ കനോജിയ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് റെയിൽവേ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്തത്.
തുടർന്ന് യുവതി റെയിൽവേ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പരസ്യമായി മാപ്പ് പറഞ്ഞു. കനോജിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമ പറഞ്ഞ് വീഡിയോ പങ്കിട്ടു. അതിൽ രണ്ട് പോലീസുകാർക്ക് നടുവിൽ അവൾ നിൽക്കുന്നതായി കാണിക്കുന്നു.
റെയിൽവെ പ്ലാറ്റ്ഫോമിൽ നൃത്തം ചെയ്യുന്നത് തെറ്റും നിയമവിരുദ്ധവുമാണെന്ന് അവൾ സമ്മതിക്കുന്നത് വീഡിയയിൽ കാണാം.
മറ്റ് യൂട്യൂബർമാരോടും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സിനോടും പൊതുസ്ഥലങ്ങളിൽ ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് അവർ അഭ്യർഥിക്കുന്നുമുണ്ട്.