തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി മഴ തുടരും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത നാല് ദിവസും കോട്ടയം, തൃശൂർ ജില്ലകളിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടായിരിക്കും.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.